നവകേരള സദസ് ഇന്ന് സമാപിക്കും

കൊച്ചി. സംസ്ഥാനത്തെ നൂറ്റി നാൽപത് മണ്ഡലങ്ങളും പൂർത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും. എറണാകുളം ജില്ലയിലെ
കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക.വൈകിട്ട് 3നും അഞ്ചിനുമാണ് പൊതുയോഗങ്ങൾ.
നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനിടെ നവകേരള സദസിനെതിരെ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ തീരുമാനം

Advertisement