ഹിന്ദി ഹൃദയ ഭൂമിയില്‍ രാഷ്ട്രീയ തലമുറ മാറ്റം

ജയ്പൂര്‍.ഹിന്ദി ഹൃദയ ഭൂമിയില്‍ ഒച്ചപ്പാടില്ലാതെ രാഷ്ട്രീയ തലമുറ മാറ്റം, ബിജെപി ഈ തിരഞ്ഞെടുപ്പോടെ തുടക്കം കുറിച്ചിരിക്കുന്നത് തലമുറയെ മാറ്റിപ്രതിഷ്ഠിക്കാന്‍. വൻ വിജയം നേടിയ മൂന്ന് സംസ്ഥാനങ്ങളിലും,മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പുതു തലമുറക്കാണ് ബിജെപി അവസരം നൽകിയത് മറ്റ് രാഷ്ട്രീയകക്ഷികളെ ഞെട്ടിച്ച നീക്കമാണിത്. ജാതി സമവാക്യങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടാണ് തലമുറ മാറ്റം. 2024 ലോകസഭ തെരഞ്ഞെടുപ്പ് തന്നെയാണ് ബിജെപി ഇതിലൂടെ ലക്ഷ്യം വക്കുന്നത്.

2024 ലോകസഭ തെരഞ്ഞെടുപ്പിന് മുൻപായി ഹിന്ദി ഹൃദയഭൂമിയിൽ രാഷ്ട്രീയ തലമുറ മാറ്റം നടപ്പാക്കുകയാണ് ബിജെപി. അല്‍പം വൈകിയെങ്കിലും രാജസ്ഥാനിലെ മുഖ്യമന്ത്രി പ്രഖ്യാപനത്തോടെ ഈ മാറ്റം പൂർണ്ണമായി.

പതിറ്റാണ്ടു കളായി ഹിന്ദി മണ്ണിൽ പാർട്ടിയുടെ മുഖങ്ങൾ ആയിരുന്ന, ശിവരാജ് സിംഗ് ചൗഹാൻ, വസന്തരാ രാജേ സിന്ധ്യ, രമൺ സിംഗ് എന്നീ മൂന്ന് വൻമരങ്ങളെ മാറ്റിനിർത്തിയാണ് ബിജെപി

ലോകസഭ തെരഞ്ഞെടുപ്പിനായി പ്രധാന മന്ത്രി മുന്നോട്ട് വച്ച സൂത്രവാക്യവും, ഒപ്പം ജാതി സംവാക്യങ്ങളും പാലിച്ചാണ് തലമുറ മാറ്റം.രാജ്സ്ഥാനിൽ ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള ഭജൻലാൽ ശർമ, മുഖ്യമന്ത്രി.
ഉപമുഖ്യ മന്ത്രി ദിയ കുമാരി യും, പ്രേമം ചന്ദ് ഭർവ്വ യും രാജപുത്ര, പട്ടിക ജാതി വിഭാഗങ്ങളിൽ നിന്നും.

ഒബിസി ഭൂരിപക്ഷ സംസ്ഥാനമായ മധ്യപ്രദേശിൽ, ഒ ബി സി ക്കാരനായ മോഹൻ യഥാവിനെ മുഖ്യമന്ത്രി ആക്കിയപ്പോൾ, ഉപമുഖ്യമന്ത്രിമാരായ ജഗദീഷ് ദേവ് ഡ, രാജേഷ് ശുക്ല എന്നിവർ പട്ടികജാതി ബ്രാഹ്മിൻ വിഭാഗത്തിനു ബിജെപി നൽകി.

ഛത്തീസ്ഗഡിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും വിഷ്ണു ദേവ് സായി മുഖ്യമന്ത്രി ആയപ്പോൾ, ഒബിസി വിഭാഗത്തിൽ നിന്നുള്ള അരുൺ സാഹു, ബ്രാമീണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി.

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും, രാജസ്ഥാനിലും സ്പീക്കർ പദവി രജപുത്ര വിഭാഗത്തിൽ നിന്നുള്ളവർക്കാണ് ബിജെപി. നൽകിയത്.

ബിജെപിയുടെ മൂന്ന് മുഖ്യമന്ത്രി മാർക്കൊപ്പം തെലങ്കനയിലെ കോൺഗ്രസിന്റ മുഖ്യമന്ത്രി രേവന്ത് റെഡ്ഢി യും എബിവിപി യിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചവരാണ്.

Advertisement