സൈനിക വാഹനം മലയിടുക്കിലെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് 9 സൈനികര്‍ കൊല്ലപ്പെട്ടു

ലഡാക്ക്. ലേയില്‍ സൈനിക വാഹനം മലയിടുക്കിലെ ഗര്‍ത്തത്തിലേക്ക് മറിഞ്ഞ് 9 സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക്. ലേയിലേക്ക് പോയ സൈനിക വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനം തെന്നി മലയിടുക്കിലേക്ക് മറിഞ്ഞതായാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്നു വൈകിട്ട് തെക്കന്‍ ലഡാക്കിലെ ന്യോമയില്‍ ആണ് അപകടം.

പ്രതീകാത്മക ചിത്രം

Advertisement