കിഴക്കൻ ലഡാക്കിൽ വിന്യസിക്കാൻ  പുതിയ ആർമി ഡിവിഷൻ ഉടൻ

ന്യൂഡെല്‍ഹി.കിഴക്കൻ ലഡാക്കിൽ വിന്യസിക്കാൻ  പുതിയ ആർമി ഡിവിഷൻ ഉടൻ രൂപീകരിക്കും.കിഴക്കൻ ലഡാക്കിനായി 72 ആം  ഡിവിഷൻ ഈ വർഷം തന്നെ രൂപീകരിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ.മേഖലയിൽ സംഘർഷ സാഹചര്യം തുടരുന്നതിനാലാണ് നീക്കം. പശ്ചിമ ബംഗാളിലെ പനഗർ  ആസ്ഥാനമായുള്ള 17 മൗണ്ടൻ സ്‌ട്രൈക്ക് കോർപ്‌സിന് കീഴിലുള്ള ഡിവിഷനാണ് പുനക്രമീകരിക്കുന്നത്. 14,000 മുതൽ 15,000 വരെ സൈനികരാകും 72 ആം ഡിവിഷനിൽ ഉണ്ടാകുക.അധിക റിക്രൂട്ട് ചെയ്യുന്നതിനുപകരം, നിലവിലുള്ള ഉദ്യോഗസ്ഥരെ  പുനഃസംഘടിപ്പിച്ചാകും പുതിയ ഡിവിഷൻ എന്ന് സൂചന. നിലവിൽ 4 സ്‌ട്രൈക്ക് കോർപ്‌സ് ആണ് ഇന്ത്യൻ സൈന്യത്തിന് ഉള്ളത്.

Advertisement