നഗ്നയായി കൊടുംതണുപ്പില്‍ രാത്രി തെരുവുകളിലൂടെ യുവതി,അന്തം വിട്ട് ജനം,ഒടുവില്‍ നടന്നത്

ലക്നൗ: മരംകോച്ചുന്ന കൊടും തണുപ്പില്‍ തെരുവുകളിലൂടെ നഗ്‌നയായി സഞ്ചരിക്കുന്ന യുവതി ദേവതയാണെന്നും പ്രേതമാണെന്നും വാര്‍ത്തപരന്നത് യുപിയിലാണ്.
ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

സമൂഹമാദ്ധ്യമങ്ങളിലടക്കം വിഡീയോ വ്യാപകമായതോടെയാണ് പോലീസ് അനേഷ്വണത്തിന് ഇറങ്ങിയത്. അലഞ്ഞുതിരിയുന്ന യുവതിക്ക് മാനസികരോഗം ഉളളതെന്നും യുവതി അഞ്ച് വര്‍ഷമായി ചികിത്സയിലാണെന്നും പോലീസ് വെളുപ്പെടുത്തി.രാംപൂര്‍ പോലീസ് യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തി യുവതി രാത്രി വിട്ടീല്‍ നിന്നും രാത്രി പുറത്ത് പോകാതെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

അര്‍ദ്ധരാത്രിയില്‍ നഗ്‌നയായ സ്ത്രീ വീടുകളുടെ ഡോര്‍ബെല്‍ അടിക്കുന്ന സിസിടിവി വീഡിയോ സോഷ്യല്‍ മീഡിയില്‍ വൈറലായതോടെ ജില്ലയിലെ ജനങ്ങള്‍ പരിഭ്രാന്തിലായിരുന്നു. മിലാക് ഗ്രാമത്തില്‍ നിന്നുളള സംഭവം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ഡോര്‍ബെല്‍ അടിച്ച് അപ്രത്യക്ഷമാവുന്ന യുവതിയെ കുറിച്ച് പല കഥകളും പ്രചരിച്ചു. എന്നാല്‍ പോലീസ് സംഭവത്തെ പറ്റി വിശദമാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയില്‍ വിവരങ്ങള്‍ പങ്കിടരുതെന്ന് അഭ്യര്‍ത്ഥിച്ചു. യുവതി ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. മാത്രമല്ല യുവതി സാമൂഹിക വിരുദ്ധരാല്‍ആക്രമിക്കപ്പെടാതെ പ്രത്യേക കാവലും ഏര്‍പ്പെടുത്തി.യിട്ടുണ്ട്.

Advertisement