എയർ കാർഗോയിൽ കടത്തിയത് മൂന്ന് കോടി രൂപ വിലയുള്ള 665 ജീവികളെ

മുംബൈ : അപൂർവയിനം വന്യജീവികളെ എയർ കാർഗോ വഴി കടത്താൻ ശ്രമിച്ച രണ്ടുപേർ മുംബൈയിൽ അറസ്റ്റിൽ. ധാരാവി സ്വദേശി ഇമ്മൻവേൽ രാജ, മഡ്‌ഗാവ് സ്വദേശി വിക്ടർ ലോബോ എന്നിവരാണ് അറസ്റ്റിലായത്.

നക്ഷത്ര ആമകൾ ഉൾപ്പെടെ വിവിധതരം ആമകൾ, പാമ്പുകൾ, ഇഗ്വാനകൾ, അപൂർവയിനം പല്ലികൾ, മത്സ്യങ്ങൾ എന്നിവയടക്കം 665 വന്യജീവികളെയാണ് കടത്താൻ ശ്രമിച്ചത്.

മുംബൈ വിമാനത്താവളത്തിൽ പിടികൂടിയ ഏറ്റവും വലിയ വന്യജീവി കടത്ത് ആണിതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറിയിച്ചു. മലേഷ്യയിൽനിന്ന് എയർ കാർഗോ വഴിയാണ് വന്യജീവികളെ എത്തിച്ചത്. 30 ബോക്സുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ. ഇതിൽ 117 ജീവികൾ ചത്തു. ഇവയുടെ വിപണി മൂല്യം ഏകദേശം മൂന്ന് കോടി രൂപ വരും.

Advertisement