എസ്‌എന്‍ സ്വാമിക്കെതിരെ മൂന്ന്‌ കോടി തട്ടിച്ചെന്ന പരാതിയുമായി സ്വര്‍ഗചിത്ര അപ്പച്ചന്‍ രംഗത്ത്‌

Advertisement

കോഴിക്കോട്: ചലച്ചിത്ര നിര്‍മാതാവ് സ്വര്‍ചിത്ര അപ്പച്ചന്റെ പരാതിയില്‍ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമിക്കെതിരെ കേസ്. മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കോഴിക്കോട് കസബ പോലീസാണ് കേസ് എടുത്തത്. സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത്് വഞ്ചിച്ചെന്നാണ് പരാതി

സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്നു വാഗ്ദാനം നല്‍കി 3 കോടിയിലേറെ രൂപ കൈപ്പറ്റി വഞ്ചിച്ചെന്ന പരാതിയില്‍ തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി ഉള്‍പ്പടെ 4 പേര്‍ക്കെതിരെ കേസെടുത്തു. എസ് എന്‍ സ്വാമി പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസ് കേസെടുത്തത്.

നിര്‍മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്റെ പരാതിയില്‍ കസബ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഐ പി സി 1860- 120-B,420,406,468,34 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ഈ മാസം 13 ന് കോഴിക്കോട് കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മമ്മൂട്ടി ചിത്രമായ സിബിഐ അഞ്ചാം ഭാഗത്തിന്റെ നിര്‍മാതാവാണ് സ്വര്‍ഗചിത്ര അപ്പച്ചന്‍. ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചത് എസ്എന്‍ സ്വാമിയായിരുന്നു.

Advertisement