മുള്ളൻകൊല്ലിയിൽ നാടിനെ വിറപ്പിച്ച ആൺകടുവയെ തൃശൂർ മൃഗശാലയിലെത്തിച്ചു

തൃശൂർ:വയനാട് മുള്ളൻകൊല്ലിയിൽ നാടിനെ വിറപ്പിച്ച കടുവയെ തൃശൂർ മൃഗശാലയിലെത്തിച്ചു. വാടാനക്കവല വനമൂലികയ്ക്ക് സമീപം വച്ച വനം വകുപ്പ് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രാഥമിക പരിശോധനയ്ക്കായി കടുവയെ കുപ്പാടിയിലെ കടുവ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവയെ തൃശൂരിലേക്ക് മാറ്റുകയായിരുന്നു.

മുള്ളൻകൊല്ലി ടൗണിൽ ഭീതി വിതച്ച കടുവയാണിത്. രണ്ട് ദിവസം മുമ്പ് കാക്കനാട്ട് തോമസിന്റെ രണ്ട് വയസ് പ്രായമുള്ള കാളകുട്ടിയേയും കടുവ കൊന്നിരുന്നു.കടുവയെ സുൽത്താൻ ബത്തേരി കുപ്പാടിയിലുള്ള മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.പരിശോധനയിൽ കടുവയുടെ പല്ലുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇരപിടിക്കാൻ പ്രയാസമായതിനാലാണ് വനമേഖലയിൽ തുറന്ന് വിടാതെ കൂടുതൽ പരിശോധയ്ക്കും വിദഗ്ധ പരിചരണത്തിനുമായി രാവിലെ ഇന്ന് 7.30തോടെ തൃശൂർ മൃഗശാലയിൽ എത്തിച്ചത്.

Advertisement