ലോക്‌സഭാ സീറ്റ് വിഷയം: ലീഗ് തീരുമാനം സാദിഖലി തങ്ങൾ എടുക്കും; നേതൃയോഗം ഇന്ന്

മലപ്പുറം: മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേർന്ന് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും. അന്തിമ തീരുമാനം സാദിഖലി തങ്ങൾ ഏറ്റെടുക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് ഉഭയകക്ഷി ചർച്ചയിൽ ഉയർന്ന ധാരണകൾ ചർച്ച ചെയ്യുന്നതിനായി മുസ്ലിം ലീഗ് നേതൃയോഗം ഇന്നല ചേർന്നിരുന്നു.സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

ഉഭയകക്ഷി ചർച്ചയുടെ വിശദാംശങ്ങൾ സാദിഖലി തങ്ങളെ ധരിപ്പിക്കാനാണ് ഇന്നലെ യോഗം ചേർന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് നിർദേശത്തിൽ അന്തിമ തീരുമാനം ഇപ്പോൾ പറയാൻ കഴിയില്ലെന്നും ഇന്ന് വിശദമായ യോഗം ചേരുമെന്നും ഇടി മുഹമ്മദ് ബഷീറും പറഞ്ഞു. അതിനിടെ സീറ്റിന് അവകാശവാദവുമായി യൂത്ത് ലീഗ് നേതാക്കൾ പാണക്കാട്ട് എത്തി സാദിഖലി തങ്ങളെ കണ്ടതായും സൂചനകളുണ്ട്

Advertisement