ഇവർ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിന് നേടുന്നത് കോടികൾ

സോഷ്യൽ മീഡിയക്കുള്ള സ്വാധീനം ഇന്ന് എല്ലാ മേഖലയിലും കൂടി വരികയാണ്. പ്രശസ്തർ സോഷ്യൽ മീഡിയയിലൂടെ വ്യക്തികളെ പരോക്ഷമായി എന്നാൽ ബോധപൂർവം സ്വാധീനിക്കാൻ ശ്രമിക്കുന്നതും ഇപ്പോഴത്തെ പ്രവണതയാണ്. ഇൻസ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റ് ചെയ്യുന്നതിലൂടെ പല വ്യക്തികളും കോടികൾ സമ്പാദിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പണം ഇൻസ്റ്റാഗ്രാമിലൂടെ നേടുന്ന ചില പ്രസ്തരെ പരിചയപ്പെടാം.

ക്രിസ്റ്റ്യാനോ റൊണാൾഡോ

ലോകത്തിലെ ഏറ്റവും ജനപ്രിയ ഫുട്ബോൾ കളിക്കാരിൽ ഒരാളായ അദ്ദേഹത്തിന് ഓരോ പോസ്റ്റിനും 880,259 മുതൽ 10 ലക്ഷം ഡോളർ വരെ ലഭിക്കുന്നുണ്ട്.

ഡ്വെയ്ൻ ജോൺസൻ

ആക്ഷൻ സിനിമകളിലൂടെ പ്രശസ്തനായ ഡ്വെയ്ൻ ജോൺസൻ പല ആരോഗ്യ, ഫിറ്റ്നസ് ബ്രാൻഡുകൾക്ക് വേണ്ടി ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ നടത്താറുണ്ട്. അദ്ദേഹത്തിന്റെ ഒരു പോസ്റ്റിനു 628,429 ഡോളർ മുതൽ 10 ലക്ഷം ഡോളർ വരെ ലഭിക്കുന്നു.

കിം കർദാഷിയാൻ

സ്ഥിരമായി മാധ്യമ ശ്രദ്ധ നേടുന്ന നടിയും മോഡലും ബിസിനസുകാരിയുമായ കിമ്മിന് ഒരു പോസ്റ്റിന് 619,84 ഡോളർ മുതൽ 10 ലക്ഷം ഡോളർ വരെ ലഭിക്കാറുണ്ട്.

സെലീന ഗോമസ്

ലോകമെമ്പാടും ആരാധകരുള്ള ഒരു സ്പാനിഷ് ഗായികയും നടിയുമായ സെലീന ഗോമസിന് ഇൻസ്റ്റാഗ്രാമിൽ വലിയ ഫോളോവേഴ്‌സ് ഉണ്ട്. ഇവരുടെ ഓരോ പോസ്റ്റിനും 636,320 മുതൽ 10 ലക്ഷം ഡോളർ വരെ ലഭിക്കാറുണ്ട്.

അരിയാന ഗ്രാൻഡെ

നിരവധി ഹിറ്റ് സിംഗിൾസുകളുള്ള, അവാർഡുകൾ വാരികൂട്ടാറുള്ള അമേരിക്കൻ ഗായിക, നടി, ഗാനരചയിതാവ് എല്ലാമാണ് അരിയാന. അവരുടെ ഒരു പോസ്റ്റിന് 619,030 മുതൽ 10 ലക്ഷം ഡോളർ വരെയാണ് ലഭിക്കുന്നത്.

കൈലി ജെന്നർ

സൗന്ദര്യവർദ്ധക ബ്രാൻഡായ കൈലി കോസ്‌മെറ്റിക്‌സിന്റെ ഉടമയാണ്, സൗന്ദര്യ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് കൈലി. ഓരോ പോസ്റ്റിനും 673,528 ഡോളർ മുതൽ 10 ലക്ഷം ഡോളർ വരെ ഇവർക്ക് ലഭിക്കുന്നുണ്ട്.

ബിയോൺസ് നോൾസ്

പ്രശസ്തയായ ഗായികയും നടിയുമായ ബിയോൺസ് ലോകത്തിലെ ഏറ്റവും ജനപ്രിയ ഗായികമാരിൽ ഒരാളാണ്. അവരുടെ ഒരു പോസ്റ്റിന് 510,900 ഡോളർ മുതൽ 851,500 ഡോളർ വരെ ലഭിക്കുന്നു.

ക്ളോയി കർദാഷിയാൻ

ബിസിനസുകാരിയും സാമൂഹിക പ്രവർത്തകയുമായ ക്ലോയിക്ക് ഒരു പോസ്റ്റിന് 484,589 മുതൽ 807,648 ഡോളർ വരെ ലഭിക്കാറുണ്ട്.

കെൻഡൽ ജെന്നർ

പ്രശസ്തമായ കമ്പനികളിൽ പ്രവർത്തിച്ചിട്ടുള്ള മോഡലായ കെൻഡൽ ജെന്നറിന് 473,001 മുതൽ 788,335 ഡോളർ വരെ ഒരു പോസ്റ്റിന് ലഭിക്കുന്നു.

ജസ്റ്റിൻ ബീബർ

ഒരു ജനപ്രിയ കനേഡിയൻ ഗായകനായ ബീബറിന് 469,820 മുതൽ 783,033 ഡോളർ വരെ ഒരു പോസ്റ്റിന് ലഭിക്കുന്നു.

ലയണൽ മെസ്സി

ഒരു അർജന്റീനിയൻ ജനപ്രിയ ഫുട്ബോൾ കളിക്കാരിൽ ഒരാളായ മെസിയ്ക്ക് ഓരോ പോസ്റ്റിനും 651,957 ഡോളർ മുതൽ 10 ലക്ഷം ഡോളർ വരെ ലഭിക്കാറുണ്ട്.

ടെയ്‌ലർ സ്വിഫ്റ്റ്

ആഗോള ആരാധകരുള്ള ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ടെയ്‌ലർ സ്വിഫ്റ്റിന് 418,970 മുതൽ 698,283 ഡോളർ വരെ ഒരു പോസ്റ്റിനു ലഭിക്കാറുണ്ട്.

ജെന്നിഫർ ലോപ്പസ്

ഒരു അമേരിക്കൻ നടിയും ഗായികയും നർത്തകിയും ഫാഷൻ ഡിസൈനറും നിർമ്മാതാവും വ്യവസായിയുമായ ജെന്നിഫറിന് ഒരു പോസ്റ്റിന് 414,605 മുതൽ 691,009 ഡോളർ വരെ ലഭിക്കുന്നു.

വിരാട് കോഹ്‌ലി

ലോകത്തിലെ ഏറ്റവും മികച്ച സമകാലിക ബാറ്റ്സ്മാൻമാരിൽ ഒരാളായി പലരും കോഹ് ലിയെ കണക്കാക്കുന്നു. അദ്ദേഹത്തിന്റെ ഒരു പോസ്റ്റിന് 390,324 ഡോളർ മുതൽ 650,540 ഡോളർ വരെ ലഭിക്കുന്നു.

Advertisement