എലിസബത്ത് രാജ്ഞിയുടെ മരണം;ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ദേശീയപതാക താഴ്ത്തിക്കെട്ടും. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.
ഇന്നലെയാണ് 96 വയസുള്ള എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. അന്നേ ദിവസം ഔദ്യോഗികമായ വിനോദപരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ലെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

Advertisement