ട്രക്ക് കയറി ഗുരുതരമായി പരുക്കേറ്റയുവതി റോഡില്‍പ്രസവിച്ചു, അവിടെത്തന്നെ മരിച്ചു, ദാരുണ സംഭവം നാടിനെ നടുക്കി

ലക്നൗ: ട്രക്ക് കയറിയിറങ്ങി മാരകമായി പരിക്കേറ്റ യുവതി റോഡില്‍ പ്രസവിച്ച് നിമിഷങ്ങള്‍ക്കകം മരണപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.

26കാരിയായ യുവതിയും ഭര്‍ത്താവും ബൈക്കില്‍ സഞ്ചരിക്കുമ്‌ബോഴാണ് അപകടമുണ്ടായത്. എതിര്‍ദിശയില്‍ നിന്ന് വന്ന കാറിനെ വെട്ടിച്ചുമാറുന്നതിനിടെ ഭര്‍ത്താവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പിന്നാലെ യുവതി നിലത്തു വീഴുകയും പുറകില്‍ നിന്ന് വന്ന ട്രക്ക് കയറിയിറങ്ങുകയുമായിരുന്നു.

മാരകമായി പരിക്കേറ്റ യുവതി റോഡില്‍ തന്നെ പ്രസവിക്കുകയും തല്‍ക്ഷണം മരിക്കുകയും ചെയ്തു. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് രക്ഷപ്പെട്ട ട്രക്ക് ഡൈവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Advertisement