അഞ്ചുനിലക്കെട്ടിടത്തില്‍നിന്നും വീണ കുഞ്ഞിനെ രക്ഷിച്ച ഈ ഹീറോയാണ് ഇപ്പോള്‍ വാര്‍ത്താതാരം

ബെയ്ജിങ്:യഥാര്‍ഥ ജീവിതത്തില്‍ നിങ്ങള്‍ ഒരു ഹീറോയെ കണ്ടിട്ടുണ്ടോ, ഈ ചോദ്യമാണ് ചൈനീസ് മാധ്യമങ്ങളില്‍ പടരുന്നത്. അഞ്ചു നിലകെട്ടിടത്തില്‍ നിന്ന് വീണ കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയ ഷെന്‍ ഡോങ് എന്ന 31-കാരനാണ് ഈ റിയല്‍ ഹീറോ..
ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സംഭവ നടന്ന തെരുവിന് എതിര്‍വശത്ത് ബാങ്കിലാണ് ഷെന്‍ ഡോങ് ജോലി ചെയ്യുന്നത്. കാര്‍ പാര്‍ക്ക് ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ഷെന്‍ ഡോങ് കുട്ടിയുടെ കരച്ചില്‍ കേള്‍ക്കുന്നത്. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍നിന്ന് രണ്ടര വയസ്സുള്ള ഒരു കൊച്ചുകുട്ടി താഴേക്ക് വീഴുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ഷെന്‍ പാഞ്ഞെത്തി കുട്ടി താഴെ വീഴും മുന്‍പ് തന്നെ കൈയിലൊതുക്കി.

ഷെന്‍ ഡോങ്ങിനൊപ്പം കുട്ടിയെ രക്ഷിക്കാന്‍ പാഞ്ഞെത്തിയ ഒരു യുവതിയെയും ദൃശ്യത്തില്‍ കാണാം. ‘ദേശീയ സൂപ്പര്‍ താരം’ എന്നാണ് ഷെന്‍ ഡോങ്ങിനെ വിശേഷിപ്പിക്കുന്നത്.

വീഡിയോ വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ച ഹീറോയ്ക്ക് അഭിനന്ദന പ്രവാഹമാണ് ്.

Advertisement