സമ്പത്തിൽ ബിൽഗേറ്റ്സിനേയും മറികടന്ന് ഗൗതം അദാനി

ന്യൂഡൽഹി: ഫോബ്സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനെ മറികടന്ന് ഇന്ത്യൻ വ്യവസായി ഗൗതം അദാനി.

പട്ടികയിൽ അദാനി നാലാം സ്ഥാനത്തേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച തന്റെ സമ്പത്തിൽ നിന്ന് 2000 കോടി ഡോളർ ബിൽഗേറ്റ്സ് ബിൽ&മെലിൻഡഗേറ്റ്സ് ഫൗണ്ടേഷിന് നൽകിയിരുന്നു. ഇതോടെയാണ് 11500 കോടി ഡോളർ ആസ്തിയുമായി ഗൗതം അദാനി ബിൽഗേറ്റ്സിനെ മറികടന്നത്.

ഈ വർഷമാണ് അദാനി ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഉയർന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പന്നനെന്ന നേട്ടവും അദാനി ഈ വർഷം കുറിച്ചിരുന്നു. 11500 കോടി ഡോളറാണ് നിലവിലെ അദാനിയുടെ ആസ്തി. എന്നാൽ ബിൽഗേറ്റ്സിന് 10420 കോടി ഡോളർ ആസ്തി മാത്രമാണുള്ളത്.

ബെർനാർഡ് അറോൾട്ട്, ജെഫ് ബെസോസ്, ഇലോൺ മസ്ക് തുടങ്ങിയ വ്യവസായികളാണ് ഇനി ഗൗതം അദാനിക്ക് മുന്നിലുള്ളത്. തുറമുഖങ്ങൾ, ഖനികൾ, ​ഗ്രീൻ എനർജി എന്നിവയെല്ലാമാണ് അദാനിയുടെ പ്രധാന വ്യവസായങ്ങൾ.

Advertisement