കരുനാഗപ്പള്ളിയിൽ നിന്നും മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ

കൊച്ചി. മോഷണം പോയ ആംബുലൻസ് കണ്ടെത്തി. കരുനാഗപ്പള്ളിയിൽ നിന്നും മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ നിന്നുമാണ് കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം.

പുലർച്ചെ രണ്ടരയോടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന കരു: ആദിനാട് സ്വദേശി ജ്യോതിഷിൻ്റെ ഉടമസ്ഥതയിലുള്ള നന്മ ആംബുലൻസ് ആണ് മോഷണം പോയത്.. സമീപത്തെ കടയിൽ ചായ കുടിക്കാൻ പോയ സമയത്താണ് വാഹനം കടത്തികൊണ്ടു പോയത്.പോലീസിൽ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം കടവന്ത്രയിൽ നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്.പ്രതിയെ കണ്ടെത്തിയിട്ടില്ല. ആംബുലൻസിൻ്റെ മറവിൽ ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചതാണോ എന്ന സംശയമാണ് നിഴലിക്കുന്നത്.സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള കര്‍ഷക റോഡില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് ആംബുലന്‍സ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വിവരം ലഭിച്ചുടനെ എറണാകുളം സൗത്ത് പൊലീസ് ആംബുലന്‍സ് കസ്റ്റഡിയിലെടുത്തു. ആംബുലന്‍സില്‍ താക്കോല്‍ ഉണ്ടായിരുന്നില്ല. മോഷ്ടാവ് ആംബുലന്‍സ് പാര്‍ക്ക് ചെയ്തിട്ടതാണോ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണോയെന്ന് വ്യക്തമല്ല. താക്കോല്‍ ഇല്ലാത്തതിനാല്‍ കരുനാ​ഗപള്ളിയില്‍ നിന്ന് ഉടമ സ്പെയര്‍ കീയുമായി എത്തിയാല്‍ മാത്രമേ തുറന്ന് പരിശോധിക്കാനാവൂ. ആംബുലന്‍സ് തുറന്നുനോക്കാതെയുള്ള പരിശോധനയില്‍ ഒന്നും നഷ്ടപ്പെട്ടില്ലെന്നാണ് നി​ഗമനം.

Advertisement