വേങ്ങയില്‍ കാറിനുമീതേ തേക്കുമരം വീണു

ശാസ്താംകോട്ട. വീശിയടിച്ച കാറ്റില്‍ തേക്കുമരം വീണ് കാറിന് നാശനഷ്ടം. വേങ്ങ കാട്ടുവിള അനില്‍കുമാറിന്‍റെ കാറിനുമീതേയാണ് അയല്‍വീട്ടിലെ തേക്കുമരം പിഴുതുവീണത്. ആളപായമില്ല. മഴക്കൊപ്പം വൈകിട്ട് വീശിയ കാറ്റില്‍ നിരവധി സ്ഥലത്ത് മരംവീണും കാര്‍ഷികവിളകള്‍ ഒടിഞ്ഞും നാശനഷ്ടമുണ്ടായി.

Advertisement