കെപിസിസി ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ഭരണിക്കാവിൽ കോൺഗ്രസ് മാർച്ച്

ശാസ്താംകോട്ട : കെപിസിസി ഓഫീസ് ആക്രമിച്ച ഡിവൈഎഫ്ഐ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പ്രതിഷേധ മാർച്ചും യോഗവും നടത്തി.സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.എം.വി ശശികുമാരൻ നായർ മാർച്ച് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.

കല്ലട രമേശ്,വൈ.ഷാജഹാൻ,രവി മൈനാഗപ്പള്ളി,ഗോകുലം അനിൽ, പി.എം സെയ്ദ്,ബി.സേതുലക്ഷ്മി, ലാലി ബാബു,ജയശ്രീ രമണൻ, വിദ്യാരംഭം ജയകുമാർ,സിജു കോശി വൈദ്യൻ,കെ.സോമൻ പിള്ള,കടപുഴ മാധവൻ പിള്ള,അനിൽ പനപ്പെട്ടി, ജയൽ ഐശ്വര്യ,ഹാഷിം സുലൈമാൻ , വൈ. നജിം,സുരേഷ് ചന്ദ്രൻ,ഷാഫി ചെമ്മാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement