കൊല്ലം പ്രാദേശിക ജാലകം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ഗർഭിണിയാക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു

കൊട്ടാരക്കര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കി ഗാഭിണിയാക്കിയ യുവാവിനെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.

മാങ്കോട് ഉടയൻചിറ ചരുവിളയിൽ വീട്ടിൽ പ്രസന്നൻ മകൻ 23 വയസ്സുള്ള പ്രണവിനെയാണ് അറസ്റ്റു ചെയ്തത്. . പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ആൾതാമസമില്ലാത്ത അയൽ വീട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

അനധികൃതമായി പണം പലിശക്ക് കൊടുത്തയാൾ അറസ്​റ്റിൽ
എഴുകോൺ : അനധികൃതമായി പണം പലിശക്ക് കൊടുത്തയാളെ എഴുകോൺ പൊലീസ് അറസ്​റ്റ്​ ചെയ്തു. എഴുകോൺ ഇരുമ്പനങ്ങാട് ചരുവിള തെക്കേതിൽ സജി പണിക്കർ നെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ 10/6/22 തിയതി എഴുകോൺ പഞ്ചായത്ത്‌ മാർക്കറ്റിൽ പലിശക്ക് പണം കടം കൊടുക്കുന്നതിനിടയിലാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.

എഴുകോൺ ഐ.എസ്.എച്ച്.ഒ ശിവപ്രകാശ്ന്റെ നിർദേശപ്രകാരം എസ്.ഐ വി.വി.സുരേഷ് , എസ്.സി.പി.ഓ ബിജു , സി.പി.ഓ വിനയൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മിലിട്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയെ മണ്‍റോത്തുരുത്തില്‍ എത്തിച്ചു തെളിവെടുത്തു

കൊല്ലം .മിലിട്ടറിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിയായ പത്തനംതിട്ട അടൂർ , മൂന്നാളത്ത്, ചരുവിളയിൽ വീട്ടിൽ പ്രേം ചന്ദ് മകൻ ദീപക് ചന്ദ് 29 നെ
തെളിവെടുപ്പിനായി മൺറോത്തുരുത്തിൽ കൊണ്ട് വന്നു.

നിരവധി വഞ്ചന കേസുകളിലും അടിപിടി കേസിലും പ്രതിയായ ടിയാൾക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പരാതികൾ ഉയർന്ന് വരുന്നുണ്ട്. വയനാട് മുതൽ കൊല്ലം വരെ ജില്ലകളിൽ നിലവിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷിച്ച് വരുന്നു. ടിയാളെ റിമാൻഡ് ചെയ്തു കൊട്ടാരക്കര സബ് ജയിലിൽ

ലൈഫ് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 മൈനാഗപ്പളളി. ഗ്രാമപഞ്ചായത്ത് 

ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടം കരട് പട്ടിക പഞ്ചായത്ത് ഓഫീസിലും www.life2020.kerala.gov.in എന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആയത് പരിശോധിക്കാവുന്നതാണ്.കരട്‌ പട്ടികയിലെ ആക്ഷേപങ്ങൾ ജൂണ്‍ 17നകം ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറിമാർക്ക് ഓണ്‍ലൈനായി സമർപ്പിക്കാവുന്നതാണ്.രണ്ടാംഘട്ടഅപ്പീല്‍ ജൂലൈ 8നകം ബഹു.ജില്ലാകളക്ടർക്ക് സമർപ്പിക്കാവുന്നതാണ്.പരാതികളും ആക്ഷേപങ്ങളും പരിഗണിച്ചശേഷം കരട് പട്ടിക ജൂലൈ22ന് പ്രസിദ്ധീകരിക്കുന്നതാണന്ന് സെക്രട്ടറി സി.ഡെമാസ്റ്റന്‍ അറിയിച്ചു.

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ മാർച്ച് നടത്തി

ശാസ്താംകോട്ട: കറൻസി കടത്തലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന്സ്വപ്ന സുരേഷ് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡന്റ് നാദിർഷാകാരൂർക്കടവ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. രവി മൈനാഗപ്പള്ളി, വിദ്യാരംഭംജയകുമാർ , സിജു കോശി വൈദ്യൻ, മഠത്തിൽഅനസ് ഖാൻ ,ഷഹീർ ഷാ , മഞ്ചു .ആർ.പിള്ള, അമീൻ അബ്ലാസ് , അജ്മൽ ഷാ, ആരോമൽ ,റോബിൻ, ടി.ജി.എസ്. തരകൻ, ചിറക്കു മേൽ ഷാജി, ലാലി ബാബു, തടത്തിൽ സലിം തുടങ്ങിയവർ പ്രസംഗിച്ചു

മത്സ്യഫെഡ് അഴിമതിയിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ടു കെസിവൈഎം കൊല്ലം രൂപത

കൊല്ലം.മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്ന അന്തിപച്ച യൂണിറ്റുകളുടെ മറവില്‍ മത്സ്യഫെഡിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് കെസിവൈഎം കൊല്ലം രൂപത ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമാക്കി സ്ഥാപിതമായ പ്രസ്തുത സ്ഥാപനത്തിന്റെ മേധാവികളും ഉദ്യോഗസ്ഥരും ചേർന്നുള്ള ഈ തട്ടിപ്പും അഴിമതിയും മത്സ്യബന്ധനമേഖലയിൽ തൊഴിൽ ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ അധ്വാനത്തെ അപഹസിക്കുന്നതാണ്.

താത്കാലിക നിയമനങ്ങൾ വഴി ജോലി ചെയ്യുന്ന ജീവനക്കാരിൽ പഴി ചാരി ഈ അഴിമതി വിഷയത്തെ ഒതുക്കി തീർക്കാനുള്ള ശ്രമം അങ്ങേയറ്റം അപലപനീയമാണ്. കേവലം രണ്ട് തൊഴിലാളികൾ മാത്രം വിചാരിച്ചാൽ കോടിക്കണക്കിന് രൂപയുടെ ഈ അഴിമതി നടത്താൻ സാധിക്കില്ല. അതിനാൽ തന്നെ ഈ അഴിമതിക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വവും ഉണ്ട് എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. അതിനാൽ തന്നെ സ്വതന്ത്രമായ ഒരു അന്വേഷണം ഈ വിഷയത്തിൽ നടത്തണമെന്നും , ജുഡീഷ്യൽ അന്വേഷണം തന്നെ ഉണ്ടാകണമെന്നും കെസിവൈഎം കൊല്ലം രൂപത പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ ആവശ്യപ്പെട്ടു.

രൂപത ആസ്ഥാനത്ത് നടന്ന പ്രതിഷേധ യോഗത്തിൽ ജനറൽ സെക്രട്ടറി നിധിൻ എഡ്വേർഡ്, സമിതിയംഗങ്ങളായ മാനുവൽ ആന്റണി, മരിയ ഷെറിൻ , അമൽ , എലിസബത്ത് , ബ്രൂട്ടസ് , ഏയ്ഞ്ചൽ , അലക്സ് , എഡ്വേർഡ് രാജു , ഡെലിൻ ഡേവിഡ്, പ്രഭുൽ പ്രസാദ്, വിജിത , രൂപത ലേ ആനിമേറ്റർ നീതു, ആനീ മേറ്റർ സിസ്റ്റർ മേരി രജനി , ഡയറക്ടർ ഫാദർ ബിന്നി മാനുവൽ എന്നിവർ സംസാരിച്ചു.

പ്രിയദര്‍ശിനി ഗ്രന്ഥശാല ആന്‍ഡ് വായനശാല വികസനസെമിനാര്‍

പടിഞ്ഞാറെ കല്ലട: പ്രിയദര്‍ശിനി ഗ്രന്ഥശാല ആന്‍ഡ് വായനശാലയുടെ 20ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന വികസന സെമിനാറില്‍ എസ് എം വിജയാനന്ദ് വിഷയാവതരണം നടത്തും. രാവിലെ പത്തിന് പടിഞ്ഞാറെകല്ലട ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ചാണ് സെമിനാര്‍.

പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്തിന്റെയും മണ്‍ട്രോതുരുത്ത് കിഴക്കേക്കല്ലട ഭരണസമിതികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ടൂറിസവും വ്യവസായ സാധ്യതകളും, വിദ്യാഭ്യാസ വികസനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും, പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും വികസനവും തുടങ്ങിയ വിഷയങ്ങളിലാണ് ശില്‍പ്പശാല നടക്കുക. വിഷയവിദഗ്ദ്ധരും തദ്ദേശ ഭരണസ്ഥാപന അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും.

.

Advertisement