പടിഞ്ഞാറേകല്ലട. റെയില്‍വേ ട്രാക്കിനരികിലൂടെ നടന്നുവന്ന യുവാവ് ട്രയിന്‍ തട്ടിമരിച്ചു. വലിയപാടം പുത്തന്‍തറയില്‍ ശശിയുടെ മകന്‍ ഷൈജു(26)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് തലയിണക്കാവ് റെയില്‍വേ ഗേറ്റിനടുത്താണ് സംഭവം. ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്ന ഷൈജു മൊബൈല്‍ഫോണില്‍ സംസാരിച്ച് ട്രാക്കിനരികിലൂടെ നടക്കുന്നതിനിടെ ഇരുട്രാക്കുകളിലും ട്രയിന്‍ വന്നിരുന്നു. ഒന്നിനടുത്തുനിന്നും ഒഴിഞ്ഞുമാറിയപ്പോള്‍ മറ്റേ ട്രയിന്‍ തട്ടിയതാണെന്ന് കരുതുന്നു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഷൈലജയാണ് മാതാവ്. സഹോദരി.അനു