ശാസ്താംകോട്ട : പശുവിന് പുല്ലറുക്കാൻ പോയ ഗൃഹനാഥൻ കുഴഞ്ഞു വീണ് മരിച്ചു.മൈനാഗപ്പള്ളി കടപ്പ ചരുവിള വടക്കതിൽ (അനിൽ ഭവനം) യേശുദാസ്(55) ആണ് മരിച്ചത്.
ഇന്ന് (ചൊവ്വ) രാവിലെയാണ് സംഭവം. കൂലിപ്പണിക്കാരനായ യേശുദാസ് നിത്യവും രാവിലെ പശുവിന് വീടിനടുത്തുള്ള വയലിൽ നിന്നും പുല്ലറുത്തശേഷമാണ് ജോലിക്ക് പോകാറുള്ളത്.ഇന്ന് രാവിലെ പുല്ലറുക്കാൻ എത്തിയ യേശുദാസ് തന്നെ എന്തോ കടിച്ചതായി പറഞ്ഞു
കൊണ്ട് തൊട്ടടുത്ത വീട്ടിലെത്തി കുടിക്കാൻ വെള്ളം ചോദിച്ചു.വെള്ളം കുടിക്കുന്നതിനിടയിൽ നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഏന്തെങ്കിലും വിഷജീവി കടിച്ചതുകൊണ്ടുള്ള മരണമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
സംസ്ക്കാരം നാളെ (ബുധനാഴ്ച) ഉച്ചക്ക് 12.30 ന് ചാമവിള സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും.ഭാര്യ: കൊച്ചുറാണി.മക്കൾ: വിപിൻദാസ് ,റിച്ചു മേരി ദാസ്.മരുമകൻ : സാജൻ ജോസഫ്