സംവരണമണ്ഡലമായ കുന്നത്തൂരില്‍ രാത്രി 108 സൗജന്യ സേവനം കിട്ടുന്നില്ലെന്ന വിവരം നേതാക്കള്‍ ഒക്കെ അറിഞ്ഞോആവോ

ശാസ്താംകോട്ട. സംവരണ മണ്ഡലമൊക്കെയാണ് പക്ഷേ രാത്രി സൗജന്യ ആംബുലന്‍സ് സര്‍വീസ് നിലച്ചത് പറയാന്‍ ആളില്ല. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ മെച്ചപ്പെട്ടസൗകര്യമൊന്നുമില്ലാത്തതിനാല്‍ രാത്രികാലത്ത് വരുന്ന സീരിയസ് കേസുകള്‍ കൊല്ലത്തിനോ തിരുവനന്തപുരത്തിനോ പോകേണ്ടിവരും. രാത്രി 108 ആംബുലന്‍സ് ആയിരുന്നു ആശ്രയം. ഇവിടം കേന്ദ്രീകരിച്ചുണ്ടായിരുന്ന 108 ആംബുലന്‍സ് 20മുതല്‍ രാത്രി കാലത്ത് പ്രവര്‍ത്തനമില്ല . രാത്രി വരുന്ന കേസുകള്‍ ആശുപത്രിയിലെ കുറഞ്ഞനിരക്കുള്ള ആംബുലന്‍സിനെയോ പുറത്തെ സ്വകാര്യ ആംബുലന്‍സിനെയോ ആശ്രയിക്കണം.
കൊല്ലത്തിന് 1500-2000, തിരുവനന്തപുരത്തിന് 5000വരെ തരാതരം ഉണ്ടെങ്കിലേ രോഗിയേയോ അപകടത്തില്‍പെട്ടവരെയോ കൊണ്ടുപോകാനാവൂ.
പിന്നോക്കമണ്ഡലമായ കുന്നത്തൂരില്‍ അടിയന്തരമായി ഓടിഎത്തുന്നവരിലേറെയും പാവപ്പെട്ട തൊഴിലാളികളായിരിക്കും. ഇപ്പോഴത്തെ ചതി അറിയാതെ വരുന്നവര്‍ കുടുങ്ങുകയാണ്. 108 വിളിച്ചാല്‍ പിന്നീട് ഓടി എത്തേണ്ടത് നീണ്ടകരനിന്നാണ് .അത് മിക്കപ്പോഴും രാത്രി ഓട്ടമായിരിക്കും. പലപ്പോഴഉം അത്രയും കാത്തിരിക്കാനാവാത്ത നിലയാവും. അടിയന്തരമായി ശാസ്താംകോട്ടയില്‍ രാത്രി 108 സേവനം തുടരണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Advertisement