മലനട ഉല്‍സവ സ്ഥലത്ത് കുളത്തില്‍ മുങ്ങിമരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

ശാസ്താംകോട്ട. പോരുവഴി മലനട ഉല്‍സവ സ്ഥലത്ത് കുളത്തില്‍ മുങ്ങിമരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. പോരുവഴി ഇടയ്ക്കാട് അമ്പാടിയില്‍ സുനിലിന്റെ മകന്‍ അശ്വിന്‍(16),തെന്മല അജിഭവനത്ത് വിഘ്‌നേഷ്(17) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇവര്‍ എസ്എന്‍ഡിപി യൂണിയന്‍ നടത്തുന്ന സിവില്‍ സര്‍വീസ് കോച്ചിംങ് ക്‌ളാസില്‍ പങ്കെടുത്തിരുന്നു.
ഉല്‍സവം നടക്കുന്ന മലനടക്കു ചേര്‍ന്ന ഏലായിലെ കുളത്തിലാണ് യുവാക്കള്‍ വീണു മരിച്ചത്. രാത്രി ഏഴുമണിയോടെയാണ് അപകടം. ഉല്‍സവ ബഹളത്തില്‍ ആരും ശ്രദ്ധിക്കാതെ പോയതിനാല്‍ യുവാക്കള്‍ കുളത്തില്‍ വീണ വിവരം വൈകിയാണ് ചുറ്റിനുമുള്ളവരുടെ ശ്രദ്ധയില്‍പെട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Advertisement