സംരക്ഷണ പദ്ധതികളും മാസ്റ്റർ പ്ലാനും തമ്മിലുള്ള വ്യത്യാസം കൂടി ജനത്തെ ഒന്നു ബോദ്ധ്യപ്പെടുത്തണം, തടാക സംരക്ഷണ സമിതി ചെയര്‍മാന്‍ മന്ത്രിയോട്

ശാസ്താംകോട്ട തടാകം സംരക്ഷിക്കുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞു മടങ്ങിയ ജെ ചിഞ്ചുറാണിയോട് തടാക സംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ കരുണാകരന്‍പിള്ളയാണ് ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കുന്നത്.

ശാസ്താംകോട്ട കായൽ സംരക്ഷിക്കുവാൻ മാസ്റ്റർ പ്ലാനുമായി ഒരു മന്ത്രി കൂടി.
സ്ഥലത്തുണ്ടായിരുന്നില്ല. പത്ര വാർത്തകണ്ടതാണ്.
പറഞ്ഞ് പറഞ്ഞ് തേഞ്ഞ താണെങ്കിലും ബഹു: മന്ത്രിയ്ക്ക് ഒരു പക്ഷേ മനസിലാകാത്തത് കൊണ്ട് ഒരിക്കൽ കൂടി പറയാം.
പടിഞ്ഞാറെ കല്ലടയിലെ കരമണൽ ഖനനം സൃഷ്ടിച്ച ഗർത്തങ്ങളിലേക്ക് കായൽ ജലം ഒഴുകി തടാകം വറ്റാൻ തുടങ്ങിയ 1997 ൽ തുടങ്ങിയ സംരക്ഷണ സമിതിയും 2004 മുതൽ ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളകളില്ലാത്ത സമര പരിപാടികളും ഒടുവിൽ 34 സംഘടനകളുടെ കൂട്ടായ്മയായി മാറിയതും നിരാഹാര സമരങ്ങളിൽ എത്തിയതും മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി എത്തിയതും ബദൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചതും, 14.5 കോടി അനുവദിച്ചതും പദ്ധതി തുടങ്ങിയതും, തുടർന്ന് വന്ന സർക്കാർ 8.5 കോടിയുടെ അഴിമതിയിൽ മുക്കിയതും, നാലര കോടിയുടെ പൈപ്പ് കൾ 5 വർഷമായി പുഴുവരിക്കുന്നതും സമരങ്ങളിൽ ഒപ്പമുണ്ടായിട്ടുള്ള സ്വന്തം പാർട്ടി സഖാക്കളോട് ചോദിച്ചിരുന്നെങ്കിൽ മന്ത്രിക്ക് മനസിലാക്കാമായിരുന്നു. _
87 കോടിയിൽ പരം രൂപയുടെ 8 സംരക്ഷണ പദ്ധതികളിൽ 1998 ലെ 3.23 കോടിയുടെ മുതൽ 2013 ലെ 24.85 കോടിയുടെ സംരക്ഷണ പാക്കേജ് വരെയുണ്ട്.
മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലും നിയമസഭയിലും ഒക്കെ അവതരിപ്പിച്ച കോടികളുടെ കഥ കളും, കേന്ദ്രം തന്ന തൊക്കെ വിഴുങ്ങിപ്പോയതും, ഏറ്റവും ഒടുവിൽ 2018 മാർച് 21 ന് കിട്ടിയ 345 ലക്ഷം ആ വി യായതും ഒക്കെ ഒന്നന്വഷിക്കാമായിരുന്നു മന്ത്രിക്ക്
പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടു വന്ന സംഭവങ്ങൾ വിസ്തരിക്കുന്നില്ല
മരം വച്ചു പിടിപ്പിക്കൽ ദശാബ്ദത്തിലേറെയായി നടക്കുന്നു. മുന്നറിയിപ്പു കൾ അവഗണിച്ച് 16, 5 ലക്ഷവും ജെസിബി യും ആയി ജില്ലാ പഞ്ചായത്തു വന്നു. മണ്ണൊലിപ്പു തടയാൻ വന്ന Jcb ക്കാരെ ജനം ഓടിച്ച കഥയുണ്ട്.
നയ് നിറ്റാൾ തടാകമാക്കുമെന്നും കിഫ് ബി യി കോടികളുണ്ടെന്നും നിയമ സഭയിൽ പറഞ്ഞതാ ടി ഉള്ള മന്ത്രി 6 കൊല്ലം കഴിഞ്ഞും ആലപ്പുഴയിൽ ഉണ്ട്.
പല മന്ത്രിമാർക്കും, ഉന്നതർക്കും തടാക വൃ ഷ്ടി പ്രദേശത്ത് അകമ്പടി സേവിച്ചിട്ടുണ്ട്. ഉന്നത തലങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പറയുന്ന വാക്കിന് ഗ്രാസിന്റെ വിലയില്ലെന്ന് മനസിലാക്കിയിട്ടുള്ളത് എത്ര തവണ .
അതുകൊണ്ട് മന്ത്രി കാര്യങ്ങൾ മനസിലാക്കാതെ പറഞ്ഞതിനോട് പ്രതികരിക്കാനില്ല.
ബഡ്ജറ്റിൽ ചിലപ്പോൾ സംരക്ഷണത്തിന്” വക കൊള്ളിക്കൽ” കണ്ടേക്കും. വിശ്വസിക്കേണ്ട വർ വിശ്വസിക്കട്ടെ.( മന്തി ശ്രീമതി ചിഞ്ചു റാണിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിയുന്നവർ അതു കൂടി ചെയ്യണം. മന്ത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.)
കായൽ നശിക്കുന്നതു കൊണ്ട് പെണ്ണുകെട്ടാതെ നടക്കുന്ന എം.എൽ.എ.യെ ഇതൊന്നും ഓർമിപ്പിക്കേണ്ട കാര്യമില്ലല്ലോ. സംരക്ഷണ പദ്ധതികളും മാസ്റ്റർ പ്ലാനും തമ്മിലുള്ള വ്യത്യാസം കൂടി ജനത്തെ ഒന്നു ബോദ്ധ്യപ്പെട്ത്തണം. കണ്ടിട്ടില്ലാത്തവർക്ക് ഏതു പദ്ധതിയും കാണിച്ചു കൊടുക്കാം’

കടപ്പാട്. ഫെയ്സ് ബുക്ക് പോസ്റ്റ്

Advertisement