ശാസ്താംകോട്ട കുന്നത്തൂര്‍ സ്വദേശിയുടെ ജഡം വയനാട് കൊക്കയില്‍കണ്ടെത്തി

താമരശേരി. ദുരൂഹസാഹചര്യത്തില്‍ ശാസ്താംകോട്ട കുന്നത്തൂര്‍ സ്വദേശിയുടെ ജഡം വയനാട് കൊക്കയില്‍കണ്ടെത്തി. വയനാട് ചുരത്തില്‍ ഒന്‍പതാം വളവിന് സമീപം ടവര്‍ ലൈനിന് താഴെ കൊക്കയില്‍ കുന്നത്തൂര്‍ ഈസ്റ്റ് രാജേഷ്ഭവനില്‍ രാജുവിന്റെ മകന്‍ രാജേഷ്(46)ന്റെ ജഡമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. 40അടി താഴ്ചയുള്ള കൊക്കയിലാണ് മൃതദേഹം കണ്ടത്. കല്‍പ്പറ്റയില്‍നിന്നും കോഴിക്കോട്ടേക്ക് വന്ന ബസ് ടിക്കറ്റും ശരീരത്ത് നിന്നും കിട്ടിയിട്ടുണ്ട്.

Advertisement