28 C
Kollam
Thursday 15th October, 2026 | 01:05:30 PM
Home News Local ഉദയാ ബാലവേദിയിൽ വായനാക്കളരിയും വേനലവധിക്കാലപരിപാടികളും സമാപിച്ചു

ഉദയാ ബാലവേദിയിൽ വായനാക്കളരിയും വേനലവധിക്കാലപരിപാടികളും സമാപിച്ചു

മൈനാഗപ്പള്ളി: മെയ് 3 ന് ആരംഭിച്ച മൈനാഗപ്പള്ളി ഉദയാ ബാലവേദിയുടെ വായനാക്കളരിയും വേനലവധിക്കാലപരിപാടികളും സമാപിച്ചു. മെയ് 27 ഞയറാഴ്ച രാവിലെ 10 മണിക്ക് ബാലവേദി കൂട്ടുകാരുടെ കഥ, കവിത, ചിത്ര, കാർട്ടൂൺ ശില്പശാലയും, റീഡിംഗ് തീയേറ്ററിൽ ജപ്പാൻ ബാലസാഹിത്യകാരി തെത്സുകോ കുറോയാനഗിയുടെ ‘ടോട്ടോച്ചാൻ’- നോവലിന്റെ ശ്രവ്യാവിഷ്കാരവും നടന്നു.

ബാലവേദി സെക്രട്ടറി എ.ആരാധ്യയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിലംഗം എ. കൊച്ചുവേലുപരിപാടികൾ ഉദ്ഘാടനം ചെയ്തു. ബാലവേദി ജോയിന്റ് സെക്രട്ടറി സ്വാഗതവും കശ്യപ്.ജി.പിള്ള നന്ദിയും പറഞ്ഞു.
വൈകിട്ട് 5.30 മുതൽ ലൈബ്രറിയുടെ ദ്വൈമാസ പുസ്തക ചർച്ച – ഷീലാ ടോമിയുടെ നോവൽ ‘ആ നദിയോട് പേരു ചോദിക്കരുത്’ – നടന്നു. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് റ്റി.കെ. വിനോദൻ പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ചർച്ച ഉദ്ഘാടനം ചെയ്തു.

കെ ജെയദേവൻ പിള്ള ലൈബ്രറി സെക്രട്ടറി കെ.രാജീവ്,ഇഞ്ചക്കോട്ടു ഫിലിപ്പോസ്,പി.എസ്.സാനു, ബി.ശശിധരൻ പിള്ള, കെ.മോഹനൻ,കോയിക്കൽ സുരേഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വനിതാ വിഭാഗം പ്രസിഡൻറ് എസ്.ആർ.ശ്രീകല സ്വാഗതവും ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള നന്ദിയും പറഞ്ഞു.