28 C
Kollam
Thursday 15th October, 2026 | 12:11:28 PM
Home News Local ഗ്രാന്മ പ്രതിഭാസംഗമം സംഘടിപ്പിച്ചു

ഗ്രാന്മ പ്രതിഭാസംഗമം സംഘടിപ്പിച്ചു

മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.ശാസ്താംകോട്ട ഡി.ബി.കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.സി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാന്മ പ്രസിഡൻ്റ് സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ബി.ശെൽവമണി സ്വാഗതം പറഞ്ഞു. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിൽ എസ്, പടി: കല്ലട ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് ചന്ദ്രൻ ,പ്രീതി എസ്, എക്സിക്യൂട്ടീവ് മെമ്പർ ജോസ് കുന്നേൽ എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ജിജി ദാസ് നന്ദി രേഖപ്പെടുത്തി. ബാലവേദി കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.