പോരുവഴിയിലെത്തി സിവില്‍സര്‍വീസ്, നാടിന്‍റെ അഭിമാനമായി മഞ്ജുഷ

ശാസ്താംകോട്ട. സിവില്‍സര്‍വീസ് റിസള്‍ട്ടില്‍ പോരുവഴിക്കുമുണ്ട് ആഹ്‌ളാദിക്കാന്‍. 195-ാം റാങ്ക് കാരി മഞ്ജുഷാ ബി ജോര്‍ജ്ജ് പോരുവഴി ഇടക്കാട്ടുകാരിയാണ്. ഇടയ്ക്കാട്ട് കുറ്റിയത്ത് റിട്ട. ഐബി അസി.ഡയറക്ടര്‍ ബാബുരാജിന്റെയും റിട്ട ഹയര്‍സെക്കന്‍ഡറി അധ്യാപിക ലൗലിനായരുടെയും മകളായ മഞ്ജുഷയാണ് നാടിന്റെ അഭിമാനമായത്. ഇടയ്ക്കാട് കുറ്റിയത്ത് പരേതരായ ജോര്‍ജ്ജിന്റെയും ഭാരതിയമ്മയുടെയും മകനാണ് ബാബുരാജ്. അഞ്ചുമക്കളില്‍ മൂത്തവനായ ബാബുരാജിന്റെ പേരിലാണ് കുടുംബമെങ്കിലും ഇവര്‍ ഇപ്പോള്‍ പാലായിലാണ് താമസം.


അനുപമ ബാംഗ്‌ളൂരില്‍ എക്കണോമിക്‌സ് സ്റ്റാറ്റ്‌സ് മാത്സ് ട്രിപ്പിള്‍ മെയിന്‍ ബിരുദത്തിന് ശേഷം കുസാറ്റില്‍ പിജി പഠിച്ചശേഷമാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയത്. അനുജത്തി അനുപമ എംബിഎക്ക് പഠിക്കുന്നു.

Advertisement