അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി ഹൈബി ഈഡന്‍

കരുനാഗപ്പള്ളി. എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ മാതാ അമൃതാനന്ദമയിയുടെ അനുഗ്രഹം തേടി വള്ളിക്കാവിലെത്തി. രാവിലെ കുടുംബ സമേതമാണ് ഹൈബി ആസ്രമത്തിലെത്തിയത്. സാധാരണ കൊച്ചിയിലെ ബ്രഹ്മസ്ഥാനത്തുവച്ചാണ് അനുഗ്രഹം വാങ്ങാറുള്ളതെന്നും ഇപ്രാവശ്യം അത് സാധിക്കാത്തതിനാലാണ് ആസ്രമത്തതിലെത്തിയതെന്നും ഹൈബി പറഞ്ഞു. ഇലക്ഷന്‍ സമയത്തെന്നല്ല എല്ലാസമയത്തും ഇടക്ക് അമ്മയുടെ അനുഗ്രഹം തേടാറുണ്ട്. ഇത്തവണ പ്രത്യേക നന്ദി അറിയിക്കാന്‍ കൂടിയാണ് എത്തിയതെന്നും ഹൈബി പറഞ്ഞു.

Advertisement