പോലീസിനെ കണ്ട് കടലിൽ ചാടിയ പ്രതിയെ കൂടെ ചാടി പിടിച്ചു കരുനാഗപ്പള്ളി പോലീസ്

കരുനാഗപ്പള്ളി. മാലുമേൽ ക്ഷേത്ര ഉത്സവ ഘോഷയാത്രയിൽ ആക്രമണം നടത്തിയ വരെ  പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് എസ് ഐ കലാധരൻ പിള്ളയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയാണ് പിടിയിലായത്. ശാസ്താംകോട്ട രാജഗിരി മിനി ഭവനത്തിൽ സിജോ കമൽ (26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. സംഭവത്തിനുശേഷം ഒളിവിൽ പോയ സിജോയെ പഴുതടച്ച അന്വേഷണത്തിലൂടെ ആണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ രണ്ടുദിവസമായി പ്രതി പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും അന്വേഷണം നടത്തുകയും രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയും ആയിരുന്നു. ഇന്നലെ നീണ്ടകര ഹാർബർ ഭാഗത്ത് വെച്ച് പോലീസിനെ കണ്ടയുടൻ ഓടി കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച സിജോയെ കടലിൽ നിന്ന് തന്നെ പിടികൂടുകയായിരുന്നു. സിജോ നേരത്തെ 10 കിലോ കഞ്ചാവ് കൈവശം വെച്ചതിന് കേസുള്ളതാണ്. കരുനാഗപ്പള്ളി എസിപി വിഎസ് പ്രദീപ്കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ എസ് എച്ച് ഓ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജിഷ്ണു ,ഷാജിമോൻ, റഹീം എസ്എസ്എൽസിപി മാരായ ഹാഷിം ,രാജീവ് സി പി ഓ നൗഫൽ ജാൻ, ചവറ പോലീസ് സ്റ്റേഷൻ എസ് സി പി ഓ മനോജ് ആൻറണി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement