അയല്‍വാസിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ പ്രതി പിടിയില്‍

കൊല്ലം: അയല്‍വാസിയെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കാപ്പാ പ്രതി പോലീസ് പിടിയില്‍. മയ്യനാട് മുക്കം ചങ്ങാട്ടുവീട്ടില്‍ മാടന്‍ ഷാജു എന്ന ഷാജു ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ഇയാളുടെ അയല്‍വാസിയായ സുനിലിന്റെ വീടിന് മുകളിലേക്ക്
ചാഞ്ഞു വളര്‍ന്ന മരക്കൊമ്പ് മുറിച്ച് മാറ്റുന്നതിന് സുനില്‍ പഞ്ചായത്തില്‍ പരാതി നല്‍കിയ വിരോധത്തിലാണ് കഴിഞ്ഞ ദിവസം വെളുപ്പിന് ടെറസിന് മുകളില്‍ ഉറങ്ങികിടന്ന സുനിലിനെ ഇയാള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സ്ഥിരം കുറ്റവാളിയായ ഷാജു കാപ്പാ നിയപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ ശേഷം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. സുനിലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരവിപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement