രണ്ടാം യു പി എ സർക്കാരാണ് ബി ജെ പി യെ അധികാരത്തിൽ കൊണ്ടുവരാൻ കളം ഒരുക്കിയതെന്നും കേരളം തകരണമെന്നാണ് ബി ജെ പിയുടെ ആഗ്രഹമെന്നും മുഖ്യമന്ത്രി

ശാസ്താംകോട്ട. ഇന്ത്യയെന്നാൽ ഇന്ദിരയെന്ന് ഒരു കൂട്ടർ പറഞ്ഞു നടന്ന കാലം  ഉണ്ടായിരുന്നു വെന്നും
അതിൻ്റെ ഫലം എന്തായിയെന്ന് അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍,രാജ്യത്ത് ജീവിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു  അന്ന്. ഒടുവിൽ തെരഞ്ഞെടുപ്പിൽ അവരും അവരുടെ പാർട്ടിയും പരാജയപ്പെട്ടു. അത് ജനാധിപത്യത്തിൻ്റെ ശക്തി തെളിയിക്കുന്നതാണ്. ഭരണിക്കാവില്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പു യോഗത്തിലാണ് മുഖ്യമന്ത്രി ഇതു പറഞ്ഞത്.

2004 ൽ രണ്ടാം തവണ ബി ജെ പി യ്ക്ക്  അധികാരത്തിൽ തുടരാൻ കഴിഞ്ഞില്ല. 2004 ൽ കോൺഗ്രസിന് പിന്തുണ നൽകിയത് ബി ജെ പി യെ മാറ്റിനിർത്താനാണ്. രണ്ടാം യു പി എ സർക്കാരാണ് ബി ജെ പി യെ അധികാരത്തിൽ കൊണ്ടുവരാൻ കളം ഒരുക്കിയത്.
സമ്പന്നരെ അതി സമ്പന്നരാക്കി, കോർപ്പറേറ്റുകളെ വളർത്തി, പാവപ്പെട്ടവരെ ദുരിതത്തിലാക്കി,
ലോകത്ത് ഏറ്റവും അധികം ദരിദ്രർ ഉള്ള രാജ്യം  ഇന്ത്യ. ഒരു കൂട്ടർക്ക് മാത്രമേ രാജ്യത്ത് ഗുണം ഉള്ളൂ,
കോർപ്പറേറ്റുകൾക്ക് മാത്രം . ബി ജെ പി യ്ക്ക് മാത്രം അല്ല കോൺഗ്രസിനും ഇതേ നയം .
ബി ജെ പി സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്ക് ഒപ്പമാണ് കോൺഗ്രസ്.ഏറ്റവും കുറവ് ദരിദ്രർ ഉള്ളത് കേരളത്തിൽ . 2 വർഷം കൊണ്ട് അതിദരിദ്രരുടെ എണ്ണം കുറച്ചു.2025 നംവബർ 1 ന് മുൻപ് കേരളത്തിൽ എല്ലാവരെയും അതിദരിദ്ര അവസ്ഥയിൽ നിന്ന് മാറ്റും.
സാമൂഹിക ക്ഷേമ പെൻഷൻ കൊടുക്കുന്നതിനെ ഇകഴ്ത്തി കാട്ടുന്നു.2016ൽ എൽ ഡി എഫ് അധികാരത്തിൽ വരുമ്പോൾ പെൻഷൻ 600 രൂപ. ഒന്നര വർഷത്തെ കുടിശ്ശിക വരെ ഉണ്ടായിരുന്നു.പെൻഷൻ കുടിശ്ശിക   കൊടുക്കുകയാണ് സർക്കാർ ചെയ്തത്.1600 ൽ തന്നെ പെൻഷൻ നില നിർത്തില്ല. അത് കൂട്ടാനാണ് സംസ്ഥാന സർക്കാർ ശ്രമം . സി എ എ പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിൽ.ലോകത്ത് ഒരിടത്തും ഇല്ലാത്ത രീതി.


സി എ എ വിഷയത്തിൽ കോൺഗ്രസിന് നിശബ്ദതയാണ്. ആർ എസ് എസ് അജഡയ്ക്ക് അനുസരിച്ച് രാജ്യത്തെ മാറ്റാൻ ബി ജെ പി ശ്രമം.
കേരളം തകരണമെന്നാണ് ബി ജെ പിയുടെ ആഗ്രഹം. പക്ഷേ ആ ആഗ്രഹമല്ല നടന്നത്.
കോവിഡ്, പ്രളയ കാലത്ത് പോലും കേന്ദ്രസർക്കാർ ഒന്നും ചെയ്തില്ല. സഹായവും, പാക്കേജും ഉണ്ടായില്ല.
സംഘപരിവാർ മനസിനോട് ഒട്ടി നിൽക്കുന്ന കോൺഗ്രസ് നേതാക്കളാണ് ഉള്ളത്.
ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ കോൺഗ്രസ് മിണ്ടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Advertisement