ട്രയിനിൽ കടത്തിയ 4 കോടി പിടികൂടി

Advertisement

ചെന്നൈ.ട്രയിനിൽ കടത്തുകയായിരുന്ന നാല് കോടി രൂപ പിടികൂടി. കേസിൽ മൂന്നു പേരെ അറസ്റ്റു ചെയ്തു. ബിജെപി തിരുനെൽവേലി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രൻ്റെ ബന്ധുവും ജീവനക്കാരുമാണ് പണവുമായി പിടിയിലായത്. വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.


തിരുനെൽവേലി എക്സ്പ്രസിൽ നിന്ന് ഇന്ന് രാവിലെയാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലിസും തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. ചെന്നൈയിൽ നിന്നും തിരുനെൽവേലിയ്ക്ക് പോവുകയായിരുന്ന ട്രയിൻ താമ്പരം റെയിൽവെ സ്റ്റേഷനെത്തിയപ്പോഴാണ് പൊലിസ് പരിശോധന നടത്തിയത്. എസ് സെവൻ കോച്ചിൽ പെട്ടികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം.
കേസിൽ നൈനാർ നാഗേന്ദ്രൻ്റെ ചെന്നൈയിലെ ഹോട്ടലിലെ ജീവനക്കാരായ സതീഷ്, നവീൻ, പെരമാൾ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇതിൽ സതീഷ് നൈനാർ നാഗേന്ദ്രൻ്റെ ബന്ധുവാണെന്ന് പൊലിസ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണെന്നാണ് പൊലിസിൻ്റെ പ്രാഥമിക വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Advertisement