കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിൽ ലാലി കെ ജി പുതിയ പ്രസിഡന്റ്

കിഴക്കേ കല്ലട:കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ലാലി.കെ.ജി
തിരഞ്ഞെടുത്തു.കൊടുവിള 14-ാം വാർഡ് അംഗമായ ലാലി എൽഡിഎഫ് അംഗം ശ്രുതി.എസ് നെ ആറിനെതിരെ എട്ട് വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രസിഡന്റായത്.ബിജെപി അംഗം വോട്ട് അസാധുവാക്കി.കൃഷി അസി.ഡയറക്ടർ രാജി റിട്ടേണിംഗ് ആഫീസർ ആയിരുന്നു. കോൺഗ്രസിലെ മുൻ ധാരണ പ്രകാരം പ്രസിഡന്റ് ഉമാദേവിയമ്മ രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്.തിരഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് രാജു ലോറൻസ് അദ്ധ്യക്ഷത വഹിച്ചു.ഡിസിസി മുൻ ജനറൽ സെക്രട്ടറി കല്ലട വിജയൻ,കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ്,കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് വിനോദ് വില്ല്യേത്ത്,പഞ്ചായത്ത് അംഗങ്ങളായ ഉമാദേവിയമ്മ,മായാദേവി,റാണി സുരേഷ്,സജിലാൽ,ആർ.ജി രതീഷ്,ശ്രുതി,ഷാജി മുട്ടം,വിജയമ്മ,അമ്പിളി ശങ്കർ,ശ്രീരാഗ് മഠത്തിൽ,മല്ലിക,പ്രദീപ് കുമാർ,പഞ്ചായത്ത് സെക്രട്ടറി സുചിത്രാ ദേവി,സജി മള്ളാക്കോണം,ഷാജി വെള്ളാപ്പള്ളി,കോശി അലക്സ്, ജോൺ പള്ളിമുക്കം,എഡ്വേർഡ് പരിച്ചേരി,മേഴ്സി,ജലജ,കമലൻ കണിയാംകുന്നത്ത്,ക്യാപ്ടൻ.വർഗീസ്,ജോൺസൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement