കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി രാജു ലോറൻസിനെ തിരഞ്ഞെടുത്തു

കിഴക്കേക്കല്ലട. കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ഓണമ്പലം ഏഴാം വാർഡ് മെമ്പർ രാജു ലോറൻസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ആറാം വാർഡ് അംഗം എൽ.ഡി. എ ഫിലെ ആർ. ജി.രതീഷിനെ ആറിനെതിരെ എട്ട് വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

ബി.ജെ.പി അംഗം വോട്ട് അസാധുവാക്കി. കോൺഗ്രസിലെ മുൻധാരണ പ്രകാരം വൈസ്പ്രസിഡന്റ് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞടുപ്പ് നടത്തിയത്. കോൺഗ്രസ് ചിറ്റുമല മണ്ഡലം പ്രസി ഡന്റും പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും കൂടിയായ രാ ജു ലോറൻസ് 2010- 2015 കാലയളവിലും ജനപ്രതിനിധിയാ യിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ കല്ലട രമേശ്, വൈ.ഷാജഹാൻ, ചന്ദ്രൻ കല്ലട,കല്ലടഫ്രാൻസിസ് പഞ്ചായത്ത് മെമ്പർമാരായഉമാദേവിയമ്മ,റാണി സുരേഷ്, സജിലാൽ, രതീഷ്, ശ്രുതി, ഷാജി മുട്ടം, വിജയമ്മ, അമ്പിളി ശങ്കർ, ശ്രീരാമാത്തിൽ, കെ.ജി. ലാലി, മല്ലിക, പ്രദീപ്കുമാർ, കോശി അലക്സ്, സജി മള്ളാക്കോണം, ഷാജി വെള്ളാപ്പള്ളി,വിശാഖ് വിജയൻ തു ടങ്ങിയവർ സംസാരിച്ചു.

Advertisement