പിഎംഎൻഎം യുപിഎസ്ജ്യോതിർഗമയ 2023 ലോഗോ പ്രകാശനം നടന്നു

കിഴക്കേക്കല്ലട.ശതാബ്ദി ആഘോഷവുമായി പി.എം.എൻ.എം.യു.പി.എസ്.ജ്യോതിർഗമയ 2023 ലോഗോ പ്രകാശനം നടന്നു. അറിവിൻ്റെ ബാലപാഠങ്ങൾ തലമുറകൾക്ക് പകർന്നു നൽകിയ കിഴക്കേക്കല്ലടയുടെ അക്ഷര ദേവതയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് ആവേശ തുടക്കം. സ്ക്കൂൾ ആഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് മുമ്പിൽ ജ്യോതിർഗമയ 2023 ലോഗോ പ്രകാശനം നടന്നു.

സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സംഗീതഞ്ജനുമായ ആനയടി രാഗേഷിൻ്റെ പ്രാർത്ഥനാ ഗാനത്തോടെയായിരുന്നു പരിപാടിക്ക് തുടക്കം കുറിച്ചത്.തുടർന്ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയദേവി മോഹൻ ലോഗോ പ്രകാശനം ചെയ്തു.സ്ക്കൂൾ PTA പ്രസിഡൻ്റ് ശ്യാംദേവ് ശ്രാവണം അദ്ധ്യക്ഷത വഹിച്ചു.സ്ക്കൂൾ മാനേജർ മഠത്തിൽ ഉണ്ണികൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ ലോഗോ ഡിസൈൻ ചെയ്ത സ്ക്കൂൾ ടീച്ചർ ആര്യ ശങ്കർ, പൂർവ്വ വിദ്യാർത്ഥി ആനയടി രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയദേവി മോഹൻ എന്നിവരെ ആദരിച്ചു.അയ്യപ്പൻ പിള്ള സ്വാഗതം ആശംസിച്ചു.പഞ്ചായത്തംഗം സജി ലാൽ, സ്ക്കൂൾ ഹെഡ്മിസ്ട്രസ് സൂസൻ കോശി, പൂർവ്വ വിദ്യാർത്ഥി ഷിബു വടക്കടത്ത് എന്നിവർ സംസാരിച്ചു.

Advertisement