ആനയടി പഴയിടം ക്ഷേത്രം ഏർപ്പെടുത്തിയ നരസിംഹ ജ്യോതി പുരസ്കാരം ചലച്ചിത്ര താരം ഉണ്ണി മുകുന്ദന് സമ്മാനിച്ചു

Advertisement

കാണികള്‍ക്ക് ആവേശമായി ഉണ്ണി മുകുന്ദന്‍

ആനയടി: ആനയടി പഴയിടം നരസിംഹസ്വാമിക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനവും നരസിംഹ ജ്യോതി പുരസ്കാര ദാനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ഉണ്ണി മുകുന്ദൻ നരസിംഹ ജ്യോതി പുരസ്കാരം കൊടിക്കുന്നിൽ സുരേഷ് എം.പിയിൽ നിന്നും ഏറ്റുവാങ്ങി.

ആനയടി ദേവസ്വം പ്രസിഡൻ്റ് ഡോ.ജി.ചന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രി കീഴ്ത്താമരശ്ശേരി രമേശ് ഭട്ടതിപ്പാട്,സിനിമാ സംവിധായകൻ കണ്ണൻ താമരക്കുളം,ശൂരനാട് എസ്.ഐ കെ.രാജൻ ബാബു,സെക്രട്ടറി വിജയൻ കാഞ്ഞിരവിള, ട്രഷറർ ആനയടി ബിനുകുമാർ
തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement