ഒറ്റക്കല്ലിൽ തീർത്ത കൊടി മരം നാളെ വേരാണൂർ ക്ഷേത്രത്തിൽ എത്തിക്കും, പ്രതിഷ്ഠ മേയ് അഞ്ചിന്

കുണ്ടറ : കിഴക്കേ കല്ലട വേരാണൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലേക്ക് ബാംഗ്ലൂരിൽ നിന്ന് നിർമ്മിച്ചു കൊണ്ടുവരുന്ന ഒറ്റക്കല്ലിൽ തീർത്ത കൊടിമരം നാളെ ക്ഷേത്രത്തിൽ എത്തിക്കും. രാവിലെ ഒൻപതിന് ഓച്ചിറ ക്ഷേത്രത്തിൽ നിന്നും വാഹന ഘോഷയാത്രയുടെ അകമ്പടിയോടുകൂടിയാണ് കൊടിമരം കൊണ്ടുവരുന്നത്.

10:30 ഓടെ ചുറ്റുമല ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ എത്തിച്ച് മൂന്നു മുക്ക് വഴി പട്ടോട്ടി മുക്കിൽ എത്തി താലപ്പൊലിയുടെ അകമ്പടിയോടുകൂടി കൊടിമരം ക്ഷേത്രത്തിൽ എത്തിക്കും. 30 ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. മേയ് 5നാണ് കൊടിമര പ്രതിഷ്ഠ.

Advertisement