അധ്യാപിക വഴക്ക് പറഞ്ഞപ്പോള്‍ വിദ്യാർത്ഥിനികൾ ചെയ്തത്,അധ്യാപികക്കെതിരെ കേസെടുത്തു

തൃശൂര്‍.ചൊവ്വന്നൂരിൽ അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്തു. ജൂവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപികക്കെതിരെ കേസെടുത്തത്. ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ അപകടനില തരണം ചെയ്തു


ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇരുവരും വിഷം കഴിച്ചത്. സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാൻ പോകരുതെന്ന് അധ്യാപിക വിദ്യാർത്ഥിനികൾക്ക് താക്കീത് നൽകിയിരുന്നു. ഇത് തെറ്റിച്ച് വെള്ളം കുടിക്കാൻ പോയതിനാണ് അധ്യാപിക ഇരുവരെയും വഴക്കുപറഞ്ഞു. തുടർന്ന് ഇരുവരും സമീപത്തെ കടയിൽ നിന്നും എലിവിഷം വാങ്ങിയ വെള്ളത്തിൽ കലക്കി കുടിച്ചു. വിഷം കഴിച്ചവരിൽ ഒരു കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ആശുപത്രിയിലെ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് അധ്യാപിക അടിച്ചുവെന്ന് കാണിച്ച് വിദ്യാർത്ഥികൾ കുന്നംകുളം പൊലീസിന് മൊഴി നൽകി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൊഴിയിന്മേൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Advertisement