തഴവ ഗവ കോളേജ് കെട്ടിട നിർമാണത്തിന് 17.27കോടി ക്ക് അനുമതിസി ആർ മഹേഷ്‌ എം എൽ എ

Advertisement

കിഫ്‌ബി മുഖേന കരുനാഗപ്പള്ളി തഴവ ഗവണ്മെന്റ് കോളേജിനു കെട്ടിടം നിർമിക്കുന്നതിന് 13.54 കോടി രൂപയ്ക്കു ഭരണാനുമതി ലഭിക്കുകയുണ്ടായി .സാങ്കേതിക അനുമതി ലഭിക്കുന്നതിനായി കിഫബിക്കു സമർപ്പിച്ചപ്പോൾ 5 കോടിക്ക് മുകളിൽ ഉള്ള പ്രവർത്തികൾ എല്ലാ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണമെന്ന് പറയുകയും ആയതനുസരിച്ചു പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയായിരുന്നു . ഇപ്പോൾ പുതുക്കിയ എസ്റിമേറ്റ് സർക്കാരിലേക്ക് സമർപ്പിക്കുകയും 20-02 -2024 നു 17.27 കോടിക്ക് പുതുക്കിയ ഭരണാനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. മാർച്ച്‌ 4ന് ചേരുന്ന കിഫ്ബിയുടെ ബോർഡിന്റെ അംഗീകാരം വാങ്ങിയ ശേഷം ടെണ്ടർ നടപടി സ്വീകരിക്കുന്നതാണന്ന്‌ എം എൽ എ അറിയിച്ചു. 2016 ൽ എല്ലാ നിയോജക മണ്ഡലങ്ങളിലും സർക്കാർ കോളേജുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിൽആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിച്ചത്.കോളേജ് തഴവ കുതിരപ്പന്തിയിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. കോളേജ് കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുക വർദ്ധിപ്പിച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ധനകാര്യ വകുപ്പ് മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും എംഎൽഎ നേരിട്ട് നിവേദനം നൽകിയിരുന്നു. ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ് പ്രവർത്തിക്കുന്ന വസ്തുവിൽ നിന്ന് അഞ്ചേക്കർകോളേജ് കെട്ടിട നിർമ്മാണത്തിനായി മുൻപു തന്നെ അനുവദിച്ചിരുന്നു.തുടർന്ന് ഫയർ എൻജിൻ ഉൾപ്പെടെ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കടന്നുപോകാൻ വഴിയില്ല എന്നതിന്റെ പേരിൽ നിർമ്മാണ പ്രവർത്തനങ്ങൾ കുറെ നാളായി തടസ്സപ്പെട്ടു കിടക്കുകയായിരുന്നു. 2023 ഫെബ്രുവരി ഒന്നാം തീയതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ എച്ച് ആർ ഡി അധികൃതരുടെ യോഗം ചേർന്നാണ് ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിന്റെ പ്രവേശന കവാടത്തിലൂടെഅടിയന്തിര ഘട്ടത്തിൽ ആംബുലൻസ്, ഫയർ എൻജിൻ എന്നിവ കടന്നു പോകുന്നതിന് അനുമതി നൽകിയത്. തുടർന്നാണ്നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ ശ്രമിച്ചെങ്കിലും അനുവദിച്ച് 13.54 കോടി രൂപ കുറവാണെന്ന് കണ്ടെത്തി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകുകയും അതിന്റെ അടിസ്ഥാനത്തിലാണ് 17.27 കോടി രൂപ അനുവദിച്ചത്.

Advertisement