കാട്ടുപന്നിക്കൂട്ടം തട്ടി മറിഞ്ഞ സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്

Advertisement

ഇടുക്കി. ബൈസൺവാലിയിൽ റോഡിൽ ഇറങ്ങിയ കാട്ടുപന്നിക്കൂട്ടം തട്ടി മറിഞ്ഞ സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ആനച്ചാൽ സ്വദേശി ധന്യ (38) ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ബൈസൺവാലിയിലുള്ള ബന്ധുവീട്ടിലേക്ക്  പോകുമ്പോഴായിരുന്നു അപകടം. പത്തോളം കാട്ടുപന്നികൾ റോഡിലൂടെ വിരണ്ടോടുന്നതിനിടെ ധന്യ ഓടിച്ചിരുന്ന സ്കൂട്ടറിൽ തട്ടുകയായിരുന്നു. സ്കൂട്ടർ മറിഞ്ഞ് നിലത്ത് വീണ ധന്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലായ ധന്യയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement