കൈതക്കാേട് പാറക്കുളത്തിൽ കാൽ വഴുതി വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു

കൊട്ടാരക്കര: പുത്തൂർ കൈതക്കാേട് പാറക്കുളത്തിൽ കാൽ വഴുതി വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു. കെെതക്കാേട് പാലവിള പുത്തൻ വീട്ടിൽ ദിലീപ് കുമാർ (55) ആണ് മരിച്ചത്. ഞായറാഴ്ച വെെകിട്ട് 6 ഓടെയായിരുന്നു സംഭവം. കെെതക്കാേട്ടെ പാറക്കുളത്തിൽ ഇയാൾ കുളിച്ച് കയറുന്നതിനിടെ കാൽ വഴുതി ആഴമുള്ള ഭാഗത്തേക്ക് വീഴുകയായിരുന്നു. ഉടനെ കണ്ട് നിന്ന ആൾക്കാർ കമ്പിട്ട് കൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാർ ഉടനെ ഫയർ ഫാേഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർ ഫാേഴ്സ് എത്തി തിരച്ചിലിനൊടുവിൽ ദിലീപ് കുമാറിനെ കണ്ടെത്തുകയായിരുന്നു. ദിലീപ് പെയിന്റിങ് ചിത്രകാരനാണ്. പുത്തൂർ പാെലീസ് മേൽ നടപടി സ്വീകരിച്ചു.

Advertisement