സിഐടിയു പ്രവർത്തകനെ എൽഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എൽഡിഎഫ് തെരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫിസിൽ സിപിഎം പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിഐടിയു അംഗമായ ആലപ്പുഴ എഎൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പ് അനിൽകുമാർ (50) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫീസിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സിന്ധുവാണ് അനിൽകുമാറിന്റെ ഭാര്യ. ആതിര, ആരതി എന്നിവർ മക്കളാണ്.

Advertisement