സിപിഎം ക്രിമിനലുകളെ വാർത്തെടുക്കുന്ന ഏജൻസി

ശൂരനാട് : സിപിഎം ക്രിമിനലുകളെ വാർത്തെടുക്കുന്ന ഏജൻസിയാണെന്ന് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ് അനുതാജ്.യൂത്ത് കോൺഗ്രസ് ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട് വെറ്റിനറി കോളേജിൽ എസ്എഫ്ഐയുടെ ഫാസിസം മരണത്തിലേക്ക് തള്ളിവിട്ട സിദ്ധാർത്ഥന്റെ നീതിക്കുവേണ്ടി യൂത്ത്കോൺഗ്രസ് ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡന്റ് അരുൺ ഗോവിന്ദ് അധ്യക്ഷത വഹിച്ചു.നേതാക്കളായ ആർ.നളിനക്ഷൻ,സന്ദീപ്, വിഷ്ണു വിജയൻ,ഷാനു പെരുംകുളം,തൻസീർ, അനസ് പെരുംകുളം,സുരേഷ് പിള്ള, പ്രഭാകരൻ പിള്ള, ജോർജുകുട്ടി,അല്ലു സ്വാലിഹ്,സുവർണ്ണൻ,ബിൻസൺ, ജോൺ,ബിലാൽ,ഷാ എന്നിവർ നേതൃത്വം നൽകി.

Advertisement