സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി

സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു കേരളത്തിന്റെ തോല്‍വി.(6_7)
മത്സരത്തിൽ നിര്‍ണായകമായ കിക്ക് വി. ആര്‍. സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാര്‍ച്ച് ഏഴിന് സെമിയില്‍ മിസോറാം സര്‍വീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂര്‍ ഗോവയും തമ്മില്‍ ഏറ്റുമുട്ടും.

Advertisement