റബ്ബർ താങ്ങുവില വർധിപ്പിച്ചു

Advertisement

റബ്ബറിന്റെ താങ്ങുവില 180 രൂപയായി വർധിപ്പിച്ചു. റബ്ബറിന്റെ താങ്ങുവിലയില്‍ പത്തു രൂപയാണ് കൂട്ടിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും താങ്ങുവില 180 രൂപയായി വര്‍ധിപ്പിക്കുകയാണെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ ബജറ്റ് അവതരണത്തിൽ പറഞ്ഞു. റബ്ബറിന്റെ താങ്ങുവില 170 ൽ നിന്നാണ് 180 രൂപയായി വർധിപ്പിച്ചത്.
കാർഷികമേഖലക്ക് 1698 കോടി രൂപ ബജറ്റിൽ വകയിരുത്തായതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. ഭക്ഷ്യകാര്‍ഷിക മേഖലയുടെ വാണിജ്യവത്കരണം പ്രൊത്സാഹിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാളികേരം വികസനത്തിന് 65 കോടിയും നെല്ല് ഉല്‍പാദനത്തിന് 93.6 കോടിയും വകയിരുത്തി. സുഗന്ധ വ്യഞ്ജന കൃഷിക്ക് 4.6 കോടിയും അനുവദിച്ചിട്ടുണ്ട്.

Advertisement