കേരള കോൺഗ്രസ്സ് (എം) ക്രിസ്തുമസ്സ് പുതുവത്സര ആഘോഷം മാതൃകാപരമെന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ

ശാസ്താംകോട്ട:
കാരുണ്യവും സൗഹൃതവും കൂട്ടായ്മയും നിലനിർത്തി കേരള കോൺഗ്രസ്സ് (എം)കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താകോട്ട ലേക്ക് വ്യൂ പലസ്സ് ഹാളിൽ നടത്തിയ ക്രിസ്തുമസ്സ് -പുതുവത്സര ആഘോഷം മാതൃകാപരം ആണ് എന്ന് കോവൂർ കുഞ്ഞുമോൻ എം എൽ എ അഭിപ്രായപെട്ടു. കേരള കോൺഗ്രസ് (എം) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്രിസ്തുമസ്സ്‌- പുതുവത്സര ആഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. കുറ്റിയിൽ ഷാനവാസിന്റെ ആധ്യ ക്ഷതയിൽ ജില്ലാ പഞ്ചായത്ത് ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗം പുതുവത്സര സന്ദേശം നൽകി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. അൻസർ ഷാഫി മുഖ്യപ്രസംഗം നടത്തി.പുതുവർഷത്തിൽ കേരള കോൺഗ്രസ്സ് (എം)ലേ ക്ക് കടന്നുവന്ന ഇരുപത്തി അഞ്ചു പ്രവർത്തകർക്കു സംസ്ഥാന സ്റ്റിയറിങ്ങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. തൊള്ളയിരത്തി എഴുപത് മുതൽ കേരള കോൺഗ്രസ് (എം) ൽ പ്രവർത്തിക്കുന്ന കിഴക്കേകല്ലട മണ്ഡലം പ്രസിഡന്റ്‌ ജോസ്പ്രകാശിനെ യോഗത്തിൽ വച്ച് ആദരിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ആയ ജി. മുരുകദാസൻ നായർ, ചവറ ഷാ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ. സജിത്ത് കോട്ടവിള, വാറുവിൽബഷീർ, തടിക്കാട് ഗോപാലകൃഷ്ണൻ, തഴവ മുജീബ്,ടൈറ്റസ്സ് ജോർജ്, വനിതാ കോൺഗ്രസ്സ് (എം) സംസ്ഥാന സെക്രട്ടറി എ. ജി അനിത, കെ. റ്റി യു. സി നിയോജക മണ്ഡലം പ്രസിഡന്റ്‌ കുന്നത്തൂർ അശ്വനികുമാർ, നിയോജക മണ്ഡലം ഭാരവാഹികൾ ആയ സി.ശിവാന്ദൻ,സി.ഉഷ, വയിലിത്തറ അജയകുമാർ, തോപ്പിൽനിസാർ, കിഴക്കതിൽ മുഹമ്മദ്കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Advertisement