തെന്നല നവതി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും തിങ്കളാഴ്ച

ശാസ്താംകോട്ട : തെന്നല ജി.ബാലകൃഷ്ണ പിള്ള നവതി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് വിതരണവും അനുമോദനവും തിങ്കളാഴ്ച വൈകിട്ട് 4ന് ശൂരനാട് ഹൈസ്കൂൾ ജംഗ്ഷനിൽ നടക്കുമെന്ന് പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ,സെക്രട്ടറി വി.വേണുഗോപാല കുറുപ്പ്,ട്രഷറർ കുമ്പളത്ത് ശങ്കരപിള്ള എന്നിവർ അറിയിച്ചു.മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.തെന്നല ജി.ബാലകൃഷ്ണ പിള്ള വിശിഷ്ടാതിഥിയായിരിക്കും.
ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,മുൻ എം.പി കെ.സോമപ്രസാദ്,ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ എന്നിവർ മുഖ്യാതിഥികളായിരിക്കും.
ഒഐസിസി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി,ശൂരനാട് രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.ഫൗണ്ടേഷൻ പ്രസിഡന്റ് സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും കോ-ഓർഡിനേറ്റർ ആർ.നളിനാക്ഷൻ നന്ദിയും പറയും.

Advertisement