കെ റ്റി യു സി നിയോജക മണ്ഡലം കൺവൻഷൻനടത്തി

ശാസ്താംകോട്ട: കെ റ്റി യു സി യുടെ നേതൃത്വത്തിൽ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ തൊഴിൽ മേഖലകളിലെ യൂണിറ്റ് രജിസ്ട്രേഷനും അംഗത്വ വിതരണവും നടത്തി. ശാസ്താംകോട്ട വ്യാപാരഭവനിൽ ചേർന്ന യോഗം ഇടത് മുന്നണി സ്ഥാനാർഥിയുടെ വിജയ ത്തിനായുള്ള പ്രവർത്ത
നങ്ങൾ ശക്തിപ്പെടുത്താ
നും തീരുമാനിച്ചു. കേരള കോൺഗ്രസ്‌ (എം) സംസ്ഥാന കമ്മിറ്റി അംഗവും വാട്ടർ അതോറിറ്റി മെമ്പറുമായ ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ്‌ (എം) നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ :കുറ്റിയി യിൽ ഷാനവാസ്‌ മുഖ്യ പ്ര ഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കുന്നത്തൂർ അശ്വിനികുമാർ അധ്യക്ഷം വഹിച്ചു.ടൈറ്റസ് ജോർജ്,
എ. ജി അനിത,ശിവാനന്ദൻ ഉഷായം
ഉഷ വിജയൻ ,
മൈനാഗപ്പള്ളി ജയൻ
നിസാർ കല്ലട
അനി, അലോഷ്യസ്
അബ്ദുൽ സലാം
സന്തോഷ്‌ ഐവർകാലഎന്നിവർ സംസാരിച്ചു. കെ. റ്റി. യു. സി നിയോജക മണ്ഡലം പ്രസിഡന്റ്‌ ആയി കുന്നത്തൂർ അശ്വനികുമാറിനെയും, ജനറൽ സെക്രട്ടറി ആയി അബ്‌ദുൾസലാം ശാസ്താംകോട്ടയും യോഗം തെരഞ്ഞെടുത്തു.

Advertisement