കോട്ടയം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കം, കേരള കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തി

Advertisement

തിരുവനന്തപുരം .കോട്ടയം സീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരള കോൺഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. സംഭവം വിവാദമായതിന് പിന്നാലെ വിയോജിപ്പ് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.  ഇതോടെയാണ് കോട്ടയം സീറ്റ് ഏറ്റെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. സ്ഥാനാർത്ഥിയെ 14 തിയതി തന്നെ പ്രഖ്യാപിക്കാനുള്ള നീക്കം കേരള കോൺഗ്രസ് ഊർജ്ജിതമാക്കി. നിരവധി പേർ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ അനുയോജ്യനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ പി.ജെ ജോസഫിനെ പാർട്ടി ചുമതലപ്പെടുത്തി .

Advertisement