ആനയാക്രമണം,കർണാടകം കേരളത്തിന് വിവരങ്ങൾ കൈമാറിയില്ല

Advertisement

വയനാട്. മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിന് വഴിതെളിച്ചത് കർണാടക വനംവകുപ്പിന്റെ  വിവര കൈമാറ്റ വീഴ്ചയെന്ന് സൂചന. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ സഞ്ചാരം സംബന്ധിച്ച വിവരങ്ങൾ കൈമാറുന്നതിൽ കർണാടക വനം വകുപ്പിന് വീഴ്ചയുണ്ടായി. ആനയുടെ സഞ്ചാര പാത സംബന്ധിച്ച ഫ്രീക്വൻസി കർണാടക വനംവകുപ്പിനോട് പലകുറി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഫ്രീക്വൻസി നൽകിയത് അജി കൊല്ലപ്പെട്ടുവെന്ന വിവരം കർണാടകയ്ക്ക് കൈമാറിയ ശേഷം


സഞ്ചാര പാത കണ്ടെത്തുന്നതിന് റിസീവറും ആൻറിനയും ആവശ്യപ്പെട്ടെങ്കിലും അതും കർണാടക വനം വകുപ്പ് നൽകിയില്ല.
കോയമ്പത്തൂരിലെ WWF സംഘടനയുടെ റിസീവറും ആൻ്റിനയും എത്തിച്ചാണ് ആനയെ നിരീക്ഷിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയത്. എന്നാൽ ഫ്രീക്വൻസി നൽകാതായതോടെ ആനയുടെ സഞ്ചാര പാത ലഭിക്കാതായി.
വനംവകുപ്പിന്റെ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ തിരച്ചിലിൽ ആനയെ കണ്ടെത്തിയപ്പോഴേക്കും ആന ജനവാസ മേഖലയിൽ എത്തിയിരുന്നുവെന്നും വിവരമുണ്ട്. അജിയുടെ മരണം വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിസംഗതക്കെതിരെ സിറോ മലബാര്‍ സഭയും പ്രതിഷേധിച്ചു.

Advertisement